കൊയിലാണ്ടി ടൗൺഹാളിൽ സംഘടിപ്പിച്ച “പ്രചോദക വാർധക്യം” പരിപാടി ശ്രദ്ധേയമായി
.
കൊയിലാണ്ടി നഗരസഭ, കോഴിക്കോട് സറീന ട്രസ്റ്റ്, എഡ്യൂടെക് കൊയിലാണ്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗൺഹാളിൽ സംഘടിപ്പിച്ച “പ്രചോദക വാർധക്യം” പരിപാടി ശ്രദ്ധേയമായി. തിരഞ്ഞെടുക്കപ്പെട്ട 10 അധ്യാപകർക്ക് പ്രചോദക ജീവിത പുരസ്കാരവും നൽകി. അവരുടെ ജീവിതാനുഭവത്തിലൂടെ ഡോ. പി. എം. പ്രഭാകരൻ അവതരിപ്പിച്ച “പാഠപുസ്തകങ്ങൾക്കപ്പുറം’ എന്ന കരിയർ മെൻ്ററിംഗ് പരിപാടി പ്രേക്ഷക പ്രശംസ നേടി. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സറീന ട്രസ്റ്റ് ചെയർമാനും മുൻ കൊളീജിയറ്റ് ഡപ്യൂട്ടി ഡയരക്ടറുമായ പ്രഫ. പി. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഡോ. പി. എം.പ്രഭാകരൻ, എം.ജി ബൽരാജ്, പി. എം. സജിനി എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ രംഗത്തെ സമർപ്പിത സേവനവും സാമൂഹിക ഇടപെടലുകളും കൊണ്ട് ശ്രദ്ധേയരായ കെ.കെ. ബാലൻ, പി. സുധാകരൻ, സോമൻ വായനാരി, കെ. എ. ഇന്ദിര, നടേരി ദാമോദരൻ, എം.എം. ചന്ദ്രൻ, രാജൻ പഴങ്കാവിൽ, കെ.കെ. നാരായണൻ, ഷംസുദ്ദീൻ, ശ്രീനിവാസൻ എന്നീ അധ്യാപകരെയാണ് ആദരിച്ചത്. തുടർന്ന് സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ “സന്ധ്യാതാരക” എന്ന സംഗീത പരിപാടിയും അരങ്ങേറി.



