KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ്. ഐ.ക്ക് സ്ഥലം മാറ്റം

കൊയിലാണ്ടി : കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. നിപുൺ ശങ്കറിനെ കൂരാച്ചൂണ്ട് സ്റ്റേഷനിലേക്ക് മാറ്റി ഉത്തരവായി. പകരം വടകര സ്റ്റേഷനിലെ സസ്‌പെൻഷനിലായ എസ്. ഐ. ഹരീഷിനെ നിയമിക്കാൻ നീക്കം നടക്കുന്നു.  ബാലുശ്ശേരി പറമ്പിന്റെ മുകൾ സ്വദേശിയാണ് ഹരീഷ്‌.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കേൺഗ്രസ്സ് നേതാവ് തിരുവള്ളൂർ മുരളിയെയും യുവതിയെയും ഓഫീസിൽവെച്ച് അസമയത്ത് കാണപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തെതുടർന്ന് എസ്. ഐ. എടുത്ത നിലപാടിനെതിരെ അന്നത്തെ ആഭ്യന്തവകുപ്പ് അദ്ധേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഇപ്പോൾ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് കൊയിലാണ്ടിയിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നീങ്ങികഴിഞ്ഞു. അതിന്റെ ഭാഗമായാണ് നിപുൺശങ്കറിനെ മാറ്റാൻ തീരുമാനിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും എസ്. ഐ.യെ മാറ്റാത്തതിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *