KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആനക്കുളത്ത് അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിൽ നിന്ന് വടിവാളുകളും മറ്റ് ആയുധശേഖരങ്ങളും പിടികൂടി

കൊയിലാണ്ടി ആനക്കുളത്ത് അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിൽ നിന്ന് 12 ഓളം വടിവാളുകളും മറ്റ് ആയുധങ്ങളും പിടികൂടി. എതിരെ വന്ന ബൈക്കിൽ ഇടിച്ച പിക്കപ്പ് വാനിലെ ഡ്രൈവർ പിഷാരികാവ് ക്ഷേത്ര പരിസരത്തേക്ക് ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. KL 17 T 696 എന്ന നമ്പറിലുള്ള അമല എന്ന പേരുള്ള പിക്കപ്പ് വാനിലാണ് ഡ്രൈവറുടെ സീറ്റിനടുത്ത് ഗിയർ ലിവറിനോട് ചേർന്നുള്ള സ്ഥലത്ത് തുണികൊണ്ടു മൂടിയ നിലയിലായിരുന്നു ആയുധം കണ്ടെത്തിയത്.

ഉടൻതന്നെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സർക്കിൾ ഇസ്‌പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. 12 ഓളം വടിവാളുകളുടെ വലിയ ശേഖരമാണ് വാനിലുള്ളതെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *