KOYILANDY DIARY

The Perfect News Portal

കേരള സംരക്ഷണയാത്ര: കൊയിലാണ്ടിയില്‍ എല്‍.ഡി.എഫ് സംഘാടകസമിതി ഓഫീസ് തുറന്നു

കൊയിലാണ്ടി: ബി.ജെ.പി.യെ നേരിടാൻ ഇടതുപക്ഷം എന്ന മുദ്രാവാക്യമുയർത്തി എല്‍.ഡി.എഫ്  നേതൃത്വത്തിൽ കാനം രാജേന്ദ്രൻ,  എം. വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ നയിക്കുന്ന  കേരള സംരക്ഷണയാത്രയുടെ ഭാഗമായി കൊയിലാണ്ടിയില്‍ സംഘാടകസമിതി ഓഫീസ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വന്‍,  സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങാളായ കെ.കെ.മുഹമ്മദ്, ടി.ചന്തു, സി.പി.ഐ. നേതാവ്‌, ഇ. കെ. അജിത്, എസ്.സുനില്‍ മോഹന്‍, ടി.കെ.ചന്ദ്രന്‍, രാമചന്ദ്രന്‍, കെ.ഷിജു, പി.കെ.വിശ്വനാഥന്‍, കെ.ചിന്നന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *