KOYILANDY DIARY

The Perfect News Portal

കെവിന്‍ വധം: കോട്ടയം എസ്.പിയെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെവിന്‍ വധത്തില്‍ അതിവേ​ഗം നടപടി സ്വീകരിച്ച്‌ അഭ്യന്തരവകുപ്പ്. കെവിന്റെ ഭാര്യയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ച കോട്ടയം ​ഗാന്ധി ന​ഗര്‍ സ്റ്റേഷനിലെ എസ്.ഐ ഷിബുവിനേയും, എ.എസ്.ഐ സണ്ണിയേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പി അബ്ദുള്‍ റഫീഖിനെ സ്ഥലം മാറ്റി.

അബ്ദുള്‍ റഫീഖിന് പകരം ഹരിശങ്കറിനെയാണ് കോട്ടയം എസ്.പിയായി നിയമിച്ചിരിക്കുന്നത്. ഹരിശങ്കറിനോട് ഇന്നു തന്നെ കോട്ടയത്ത് എത്തി ചുമതലയേറ്റെടുക്കാന്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഹരിശങ്കര്‍ ഉടനെ തന്നെ കോട്ടയത്തേക്ക് തിരിക്കും. കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം എസ്.പിയെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി എന്നാണ് സ്ഥലംമാറ്റത്തെക്കുറിച്ചുള്ള ഔദ്യോ​ഗിക വിശദീകരണം.

ശനിയാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ കെവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നീനു ഉള്‍പ്പെടെയുള്ളവര്‍ പല തവണ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രി ജില്ലയിലുള്ളവതിനാല്‍ സുരക്ഷ ചുമതലയുള്ളതിനാല്‍ മറ്റ് കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചെന്നാണ് നീനുവും കെവിന്റെ ബന്ധുക്കളും പറഞ്ഞത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *