KOYILANDY DIARY

The Perfect News Portal

കെഎസ്ആര്‍ടിസി ബസ്സില്‍ കയറുന്നതിനിടയില്‍ തെറിച്ച് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

കൊളത്തൂര്‍ : കെഎസ്ആര്‍ടിസി ബസ്സില്‍ കയറുന്നതിനിടയില്‍ തെറിച്ച് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ എട്ട് മാസം പ്രായമുള്ള റിഗ്വേദ് എന്നിവരാണ് മരിച്ചത്. പെര്‍ലടുക്ക സഹകരണ ബാങ്കിന് മുന്നിലുള്ള സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറുന്നതിനിടയില്‍ ഞായറാഴ്ച പകല്‍ 11.45 ഓടെയാണ് അപകടം.

കൊളത്തൂരില്‍ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി കാനത്തൂരിലെ വീട്ടിലേക്ക് ബസ്സില്‍ മടങ്ങാനാണ് രജനി മകന്‍ റിഗ്വേദ്, മകള്‍ ആധിക (4), അമ്മ രോഹിണി എന്നിവര്‍ക്കൊപ്പം പെര്‍ളടുക്കയിലെ ബസ്സ്റ്റോപ്പിലെത്തിയത്. ബസ് നിര്‍ത്തിയപ്പോള്‍, അമ്മ രോഹിണി ഡ്രൈവറുടെ ഭാഗത്തേക്ക് പോയി ബസ് ചെര്‍ക്കള വഴിയാണൊ പോകുന്നതെന്ന് ചോദിച്ചു. അതുവഴിയില്ല ബസ് പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ വരുന്നില്ലെന്ന് മറുപടിയും പറഞ്ഞു. ഇവര്‍ക്കൊപ്പം രജനിയുടെ മകള്‍ ആധികയും ഉണ്ടായിരുന്നു. ഇതറിയാതെ രജനി മകന്‍ റിഗ്വേദിനെയും ഒക്കത്തെടുത്ത് പിന്നിലെ വാതിലിലൂടെ ബസ്സില്‍ കയറാന്‍ ശ്രമിച്ചു. ഈ സമയം ചൂരിദാര്‍ ഷാള്‍ ഡോറില്‍ കുടുങ്ങി. ഇതറിയാതെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ രജനി റോഡില്‍ കുഞ്ഞിനൊപ്പം തെറിച്ചുവീഴുകയായിരുന്നു. രണ്ടുമീറ്ററോളം റോഡില്‍ ഇവരുടെ ശരീരം ഉരഞ്ഞു. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ സ്വന്തം വീടായ കാനത്തൂര്‍ മൂടയംവീട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. പരേതനായ രാമകൃഷ്ണന്റെ മകളാണ് രജനി. സഹോദരന്‍: രഞ്ജിത്ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *