KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് നോർത്ത് സുരക്ഷ പാലിയേറ്റീവിന് വാക്കറും എയർബെഡ്ഡും സംഭാവന ചെയ്തു

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കുറുവങ്ങാട് നോർത്ത് യൂണിറ്റ് കമ്മിറ്റിയുടെ പാലിയേറ്റീവ് ഉപകരണ ശേഖരത്തിലേക്ക് കപ്പന വികാസ് തൻ്റെ സഹോദരിയുടെ വിവാഹത്തോടനു ബന്ധിച്ച് വാക്കറും എയർബെഡ്ഡും സംഭാവന ചെയ്തു. കൊയിലാണ്ടി മുൻ MLA കെ. ദാസൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ സി. പ്രഭ ടീച്ചർ, രക്ഷാധികാരി ഉണ്ണിചമേരി യൂണിറ്റ് കൺവീനർ വിനീത, RD യൂണിറ്റ് ചെയർമാൻ  നീരജ്, എ.കെ അനിൽകുമാർ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *