KOYILANDY DIARY

The Perfect News Portal

വീരമൃത്യുവരിച്ച സൈനികൻ സുബേദാർ എം ശ്രീജിത്തിൻ്റെ വീട്ടിൽ മന്ത്രി മുഹമ്മദ് റിയാസ് എത്തി

കൊയിലാണ്ടി: ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ നായിക് സുബേദാർ എം ശ്രീജിത്തിൻ്റെ പൂക്കാട്ടെ മയൂരം വീട്ടിൽ പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ശ്രീജിത്തിൻ്റെ ഭാര്യയേയും മകളെയും ആശ്വസിപ്പിച്ചു. കാനത്തിൽ ജമീല എം എൽ എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ബി പി ബബീഷ്, എൻ ഉണ്ണി, പി. സാരംഗ്, ഉണ്ണി കുന്നോൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ശ്രീജിത്തിൻ്റെ വീട്ടിലെക്കുള്ള റോഡ് എം.എൽ.എ ഫണ്ടുപയോഗിച്ച് ടാർ ചെയ്ത് പൂർത്തീകരിക്കുമെന്നും അതിനുള്ള ഫണ്ട് അനുവദിച്ചതായും കാനത്തിൽ ജമീല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *