KOYILANDY DIARY

The Perfect News Portal

കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൽ ആയിരങ്ങൾ വാവുബലി തർപ്പണം നടത്തി

കൊയിലാണ്ടി : കണയങ്കോട് കുട്ടോത്ത് ശ്രീ സത്യ നാരായണ ക്ഷേത്രത്തിൽ തുലാമാസ വാവുബലിതർപ്പണത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു. പുലർച്ചെ 3 മണി മുതൽ സുഖലാലൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പിതൃതർപ്പണം നടന്നത്. ക്ഷേത്രം തന്ത്രി കക്കട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വാവിനോടനുബന്ധിച്ച് വിശേഷാൽ പൂജയും ഉണ്ടായിരുന്നു. ക്ഷേത്ര സന്നിധിയിൽ എല്ലാ ദിവസവും പിതൃബലി നടത്താനും, വാർഷിക ആണ്ട് ബലി, പതിനാറ് പുലകുളി ബലി എന്നിവയും തുടർന്ന് വരുന്നു. അതിന് വേണ്ട സൗകര്യങ്ങൾ ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *