KOYILANDY DIARY

The Perfect News Portal

കശ്മീര്‍ വിഷയം; മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നറിയിച്ച്‌ വീണ്ടും ഡൊണാള്‍ഡ്‌ ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരില്‍ വിഷയം അതീവ സങ്കീര്‍ണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച അവസാനം നടക്കുന്ന ജി7 ഉച്ചകോടിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. അതേ സമയം കശ്മീര്‍ വിഷയം ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം നിലപാടെടുത്തത്.

ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ രണ്ട് രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇന്നലെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത് കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഇടപെടില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണെന്നുമാണ്. എന്നാല്‍ ഈ നിലപാടുകള്‍ക്ക് പിന്നാലെയാണ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു ട്രംപ് വീണ്ടും രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കശ്മീര്‍ വിഷയം വളരെ സങ്കീര്‍ണമാണ്. ഹിന്ദു മുസ്ലിം സമുദായങ്ങള്‍ ആണ് കശ്മീരില്‍ ഉള്ളത്. ഇവര്‍ തമ്മിലുള്ള ബന്ധം പോലും വഷളാകുന്ന സാഹചര്യമാണ്. ഇതാണ് കശ്മീര്‍ വിഷയം കൂടുതല്‍ സങ്കീര്ണമാക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം ഈ ആഴ്ച അവസാനം നടക്കുന്ന ജി 7 ഉച്ചകോടിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കശ്മീര്‍ വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയിന്നതൊക്കെ ചെയ്യാന്‍ തയ്യാറാണെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisements

അതേസമയം നേരത്തെയും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അവശ്യപെട്ടെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് കശ്മീര്‍ പ്രശ്നം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആന്ന് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *