KOYILANDY DIARY

The Perfect News Portal

കശ്മീരിൽ സംഘർഷം ഉണ്ടാക്കുന്നവർ പിന്നീട് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി • കശ്മീരിൽ സംഘർഷം ഉണ്ടാക്കുന്നവർ പിന്നീട് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലപ്പെടുന്നത് സൈനികനായാലും സാധാരണക്കാരനായാലും നഷ്ടം ഇന്ത്യയ്ക്കാണ്.  കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയപാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികരംഗത്തിനു പ്രോൽസാഹനം ആവശ്യമാണ്. അതു നൽകേണ്ടതു പൊതുജനങ്ങളാണ്. സ്കൂൾ തലത്തിൽ കായിക ഇനങ്ങളെ പ്രോൽസാഹിപ്പിക്കണം.  ഓഗസ്റ്റ് 29 ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ ജന്മദിനാണ്.  ഈ ദിവസം രാജ്യം മുഴുവൻ കായികദിനമായി ആഘോഷിക്കുകയാണ്.