KOYILANDY DIARY

The Perfect News Portal

കളിക്കളം കൈയേറി കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ ബഹുജന ധര്‍ണ

വടകര: കളിക്കളം കൈയേറി കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് നഗരസഭ അധികൃതരും, സ്കൂള്‍ അധികൃതരും പിന്മാറണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ കളിക്കളങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കുന്നതിനിടയിലാണ് വടകര നഗരസഭ അധികൃതര്‍ കളിക്കളം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്നുള്ള മിനി സ്റ്റേഡിയത്തില്‍ കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ സ്റ്റേഡിയം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റേഡിയം സംരക്ഷണ പ്രതിജ്ഞയും, ബഹുജന ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കവി എടയത്ത് ശശീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍മാരായ എടയത്ത് ശ്രീധരന്‍, പി. ഗീത, നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ. അസീസ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വ്യാസന്‍ കുരിയാടി, ഇ.ടി.കെ രാഘവന്‍, വി.കെ. പ്രേമന്‍, ജില്ലാ വോളിബാള്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാണിക്കോത്ത് രാഘവന്‍, എന്‍.ഐ.എസ് അത്‌ലറ്റിക്‌സ് കോച്ച്‌ രാമചന്ദ്രന്‍, വോളിബാള്‍ റഫറീസ് ബോര്‍ഡ് കണ്‍വീനര്‍ സി.വി. വിജയന്‍, നാഷനല്‍ റഫറി പി.കെ. വിജയന്‍, ബഷീര്‍ പട്ടാര, വി. മോഹന്‍ദാസ്, ടി.പി. മുസ്തഫ, പി. ജിഷ, അനില്‍, കെ.എന്‍.എം അഖില്‍, കെ.ടി.കെ അജിത്ത്, അക്ഷയ് സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *