KOYILANDY DIARY

The Perfect News Portal

കലോത്സവ വേദികളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദികളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. കലോത്സവ മത്സര ഫലം അട്ടിമറിക്കാന്‍ ഇടനിലക്കാര്‍ വഴി വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പരിശോധന. പതിനാല് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ വേദികളിലെല്ലാം പരിശോധന നടക്കുന്നുണ്ട്. ഇക്കാര്യം ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉപജില്ലാ മത്സരം മുതല്‍ മത്സരഫലങ്ങള്‍ അട്ടിമറിക്കാന്‍ ഇടനിലക്കാര്‍ വഴി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം വ്യാപകമായിരുന്നു. ഇത് തെളിയിക്കുന്ന ടെലിഫോണ്‍ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തിവിട്ടിരുന്നു. കൂടാതെ ചില വിദ്യാര്‍ത്ഥികള്‍ ബാലവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. നൃത്ത ഇനങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ 40,000 രൂപ കോഴ ആവശ്യപ്പെടുന്നതും തുടര്‍ന്ന് അപ്പീല്‍ വഴി മത്സരിക്കാമെന്ന് ഉപദേശിക്കുന്നതും ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. മത്സരത്തിനിടെ വിധികര്‍ത്താക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നതും വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *