KOYILANDY DIARY

The Perfect News Portal

കരുമല ശ്രീ മഹാദേവ ദേവീക്ഷേത്രo; തീര്‍ത്ഥക്കുള സമര്‍പ്പണം നാളെ

ബാലുശ്ശേരി: കരുമല ശ്രീ മഹാദേവ ദേവീക്ഷേത്രത്തിലെ തീര്‍ത്ഥക്കുള സമര്‍പ്പണം നാളെ രാവിലെ 11 ന് സ്വാമി വിവേകാമൃത ചൈതന്യ (അമൃതാനന്ദമയീമഠം കോഴിക്കോട്) നിര്‍വഹിക്കും. എന്‍.ബി. വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭക്തജനങ്ങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് കുളം നിര്‍മ്മിച്ചത്. ക്ഷേത്ര ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ക്ക് കുളിക്കുവാന്‍ മാത്രമല്ല, ചുറ്റുവട്ടത്തെ അനേകം കിണറുകളിലേക്കുള്ള നീരുറവകൂടിയാണ് ഈ തീര്‍ത്ഥക്കുളം.

Leave a Reply

Your email address will not be published. Required fields are marked *