KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ തലിച്ചാലം തടയണയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍:  തൃക്കരിപ്പൂരിനും പല്ലന്നൂരിനും ഇടയില്‍ തലിച്ചാലം തടയണയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ചന്തേര പടിഞ്ഞാറക്കരയിലെ കെ വി കെ കൃഷ്ണന്‍ നായര്‍ (68)ആണ് മരിച്ചത്. രാവിലെ പത്തരയോടെ പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. മുഖം തോര്‍ത്തുകൊണ്ട് മൂടിയ നിലയിലാണ്. അരയില്‍ കെട്ടിയ പ്ളാസ്റ്റിക് കയര്‍ തടയണയിലെ നടപാലത്തിന്റെ കൈവരിയില്‍ കെടിയിട്ടിട്ടുണ്ട്. . മൂക്കില്‍നിന്നും രക്തം വന്ന പാടുണ്ട്. പേഴ്‌സിൽ പയ്യന്നൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്  ഉണ്ട്.  പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *