KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

കണ്ണൂര്‍ : കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. തളിപ്പറമ്പിലെ താലൂക്കോഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയാണ് തകര്‍ത്തത്.

പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. പിന്നില്‍ കാവിധാരിയെന്നാണു നിഗമനം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച്‌ പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്

Advertisements

Leave a Reply

Your email address will not be published. Required fields are marked *