KOYILANDY DIARY

The Perfect News Portal

ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിലായി

വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിലായി. തിരുവള്ളൂരില്‍ പൊന്‍സി ഫിനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന വടകര പുതുപ്പണം സ്വദേശി സിന്ധു നിവാസില്‍ കെ പി സുരേഷ്കുമാറിനെയാണ്(45)വടകര എസ്‌ഐ എബി ജോര്‍ജ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ജനതാ റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച കുട്ടോത്ത് തയ്യുള്ളതില്‍ അമയ പുരിയില്‍ സതീഷ് കുമാര്‍ എഴുതി വെച്ച കുറിപ്പിനെ തുടര്‍ന്നാണ് വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇതേ തുടര്‍ന്ന് തിരുവള്ളൂരിലേയും,വടകരയിലെയും സ്ഥാപനങ്ങളിലും,പുതുപ്പണത്തെ വീട്ടിലും പോലീസ് ബുധനാഴ്ച രാത്രി തന്നെ റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡില്‍ നിരവധി പാസ് ബുക്കുകളും,പ്രോമിസറി നോട്ടും പിടിച്ചെടുത്തു. ഐപിസി 306 പ്രേരണാകുറ്റം, മണി ലെന്‍റ് ആക്‌ട് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ്സെടുത്തത്. രണ്ടു തവണകളായി 30000 രൂപ വീതം സതീഷ്‌കുമാര്‍ കഴിഞ്ഞ ദിവസം വരെ അവധി തെറ്റാതെ തുക നല്‍കിയതായി പോലീസ് പറഞ്ഞു.

എന്നാല്‍ 6000 രൂപ നല്‍കാനുള്ളതിന് 60000 രൂപ വേണമെന്ന് ആവശ്യപ്പെടുകയും, ഭാര്യയില്‍ നിന്നും രണ്ടു ചെക്ക് ലീഫുകള്‍ ഒപ്പിട്ട് വാങ്ങിയതായും കുറിപ്പില്‍ എഴുതി വെച്ചിരുന്നു. എന്നാല്‍ കൃത്യമായി അടവ് അടച്ചില്ലെങ്കില്‍ അമിത പലിശ ഈടാക്കിയതായും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അസ്വാഭാവിക മരണത്തിന് നേരത്തെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.പരാതിയുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *