KOYILANDY DIARY

The Perfect News Portal

അവിവിഹാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി

തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് ബജറ്റില്‍ 1267 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്ക്. 13.6ശതമാനവും സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തി.

അവിവിഹാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി. 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. 2018-19 സംസ്ഥാനത്തു അയക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Advertisements

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. കടലിന്റെ 50 മീറ്റര്‍ അകലെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി രൂപയും അനുവദിച്ചു. മത്സ്യമേഖലക്ക് 600 കോടിയും തുറമുഖ വികസനത്തിന് 584 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശ സ്കൂളുകളുടെ നവീകരണത്തിന് പാക്കേജും, തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപയും വകയിരുത്തി. കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപവും ബജറ്റിലുണ്ട്.

ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ ധനമന്ത്രി പ്രകീര്‍ത്തിച്ചു.

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ മാതൃകയായെന്നും ദുരന്ത നിവാരണം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടതായും തോമസ് ഐസക്ക് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *