KOYILANDY DIARY

The Perfect News Portal

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം

14

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ഇന്ന് പുലർച്ചെയാണ്   മോഷണം നടന്നത്. ക്ഷേത്രത്തിനകത്തും പുറ്തതുമുളള അഞ്ച് ഭണ്ഡാരങ്ങളാണ് പൂട്ട് പൊളിച്ച് മോഷണം നടത്തിയ നിലയിൽ കാണപെട്ടത്. മുഴുവൻ പണവും മോഷ്ടിക്കപെട്ടിട്ടുണ്ട്. ഏകദേശം ഒരുലക്ഷം രൂപയോളം ഉണ്ടാകാമെന്നാണ് ക്ഷേത്രം ഭാരവാഹികൾ വിലയിരുത്തുന്നത്.ഇന്ന് രാവിലെ ക്ഷേത്രം പൂജാരി നടതുറന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഉടൻതന്നെ കൊയിലാണ്ടി പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു. വടകരയിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥത്തെത്തി പരിശോധന നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *