KOYILANDY DIARY

The Perfect News Portal

എടവനകുളങ്ങര ക്ഷേത്രോത്സവം ഇന്ന് കൊടിയേറും

കൊയിലാണ്ടി: എടവനകുളങ്ങര ക്ഷേത്രോത്സവം ഫിബ്രവരി 23-ന് കൊടിയേറും. രാവിലെ 9 മണിക്കാണ് കൊടിയേറ്റം. രാത്രി 10 മണിക്ക് തേങ്ങാ സമര്‍പ്പണം. 25-ന് രാത്രി  ആറിന് പ്രഭാഷണം-സി.സുകുമാരന്‍. 26-ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, സര്‍പ്പബലി, നട്ടത്തിറ, തേങ്ങയേറും പാട്ടും .27-ന് വൈകീട്ട് ആറിന് പ്രഭാകരന്‍ പന്നശ്ശേരിയുടെ ഓട്ടന്‍തുള്ളല്‍, തായമ്പക. 28-ന് വൈകീട്ട് മൂന്നിന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, ഇളനീര്‍ക്കുലവരവ്, ഇരട്ടത്തായമ്പക, രാത്രി 10-ന് അഴിനോട്ടം തിറ, 29-നു പുലര്‍ച്ചെ അത്യപൂര്‍വമായ അഴിമുറിത്തിറ. രാവിലെ 9-ന് വലിയ തിറ.