KOYILANDY DIARY

The Perfect News Portal

ഇന്ന് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം > സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ക്ഷേത്രത്തില്‍ ഇന്നാണ് പൊങ്കാല. രാവിലെ 10ന്  ക്ഷേത്രംതന്ത്രി പണ്ഡാര അടുപ്പില്‍നിന്ന് തീ കൈമാറുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.  പുലര്‍ച്ചെ മുതല്‍ പൊങ്കാല നിവേദ്യയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഭക്തര്‍ തുടങ്ങിയിരുന്നു.

40 ലക്ഷത്തിലധികം ഭക്തര്‍ക്ക് പൊങ്കാല ഇടാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി 1.30ന് നിവേദിക്കും. നിവേദ്യം നടത്തുന്നതിനായി 250 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.താലപ്പൊലി,കുത്തിയോട്ടം എന്നിവയും നടക്കും.  പൊങ്കാലയ്ക്കായി പേപ്പര്‍പ്ളേറ്റുകളും തെര്‍മോകോള്‍ പ്ളേറ്റുകളും കപ്പുകളും പാടില്ലെന്ന് നിര്‍ദേശമുണ്ട്. സ്റ്റീല്‍പാത്രവും സ്റ്റീല്‍കപ്പും ഉപയോഗിക്കണം. പൊങ്കാല അടുപ്പുകള്‍ക്കായി ഭക്തജനങ്ങള്‍ പച്ചക്കട്ട ഉപയോഗിക്കരുത്. കോട്ടണ്‍വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആറ്റുകാല്‍ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല ഇടുന്ന സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 23ന് രാവിലെമുതല്‍ വൈകിട്ടുവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ.