KOYILANDY DIARY

The Perfect News Portal

ആസിഫ് അലിയുടെ വീടിനുനേരെ കല്ലെറിഞ്ഞത് സി.പി.എം പ്രവര്‍ത്തകരെന്ന് പൊലീസ്

തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനുനേരെ കല്ലെറിഞ്ഞതിനു പിന്നില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരാണെന്നു പൊലീസ്. തൊടുപുഴ നഗരത്തിലെ മുട്ട വ്യാപാരിയുടെ പക്കല്‍ നിന്നു 4.32ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പ്രതികളെ ഇന്നലെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രതികളെ ചെയ്തപ്പോഴാണു ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പൊലീസ് കണ്ടെത്തിയത്. ജനുവരി 4ന് രാത്രിയിലാണ് ആസിഫ് അലിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സിപിഎം നേതാവും തൊടുപുഴ നഗരസഭയുടെ മുന്‍ അധ്യക്ഷനുമായ എം.പി ഷൗക്കത്തലിയുടെ മകനാണ് ആസിഫ് അലി.