KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി സംഘർഷം പോലീസിനെതിരെ സി.പി.ഐ.എം

നടുവണ്ണൂര്‍: ഉള്ളിയേരിയിലെ സി.പി.എം. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കള്ളക്കേസെടുത്ത് നരനായാട്ട് നടത്തുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ഉള്ളിയേരിയില്‍ ചേര്‍ന്ന സി.പി.എം. പൊതുയോഗം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുരേഷിന്റെ വീടാക്രമിച്ചെന്ന നിലയിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്നത്. എം.കെ. രാഘവന്‍ എം.പി.യും കോണ്‍ഗ്രസ് ഗുണ്ടാസംഘവും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്  കള്ളക്കേസെടുക്കുന്നതെന്ന് പൊതുയോഗം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കി. എം. മെഹബൂബ്, ഒള്ളൂര്‍ ദാസന്‍,എ.കെ. മണി, എന്‍.എം. ബാലരാമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *