KOYILANDY DIARY

The Perfect News Portal

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സുമന്‍ ദേവിയ്ക്ക് സുഖപ്രസവം

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സുമന്‍ ദേവിയ്ക്ക് സുഖപ്രസവം. 30കാരിയായ സുമന്‍ ദേവിയാണ് ട്രെയിന്‍ യാത്രക്കിടയില്‍ കോച്ചില്‍ വെച്ച്‌ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ റെയില്‍ സ്റ്റേഷനില്‍ വെച്ച്‌ സുമന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വനിത കോണ്‍സ്റ്റബിളിന്‍റെയും ചില വനിത യാത്രക്കാരും സഹായത്തോടെയയിരുന്നു സുഖപ്രസവം.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഹരി ഓം ഗവണ്‍മെന്റ് റെയില്‍വേ പൊലീസിന്‍റെ (ജിആര്‍പി) സഹായം തേടി. ജിആര്‍പി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചുവരുത്തുകയും ഒരു വനിത കോണ്‍സ്റ്റബിളിന്‍റെ സഹായത്തോടെ യുവതിയെ ജന്‍ നായക് എക്‌സ്പ്രസിന്‍റെ ഒരു കോച്ചിലേക്ക് മാറ്റുകയായിരുന്നു.

പ്രസവവാര്‍ഡാക്കി മാറ്റിയ ട്രെയിനില്‍ വെച്ച്‌ സുമന്‍ സുഖമായി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. പിന്നീട്, ജിആര്‍പി ഉദ്യോഗസ്ഥര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയും കൂടുതല്‍ പരിചരണത്തിനായി അമ്മയെയും കുഞ്ഞിനേയും സിതാപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *