KOYILANDY DIARY

The Perfect News Portal

ആർ ശങ്കറിൻ്റെ 49-ാം അനുസ്മരണം

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ ആർ ശങ്കറിന്റെ 49-ാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
രാവിലെ അദ്ധേഹത്തിൻ്റെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു.

കോളേജ് പ്രിൻസിപ്പാൾ ഡോ. സി പി സുജേഷ് പരിപാടി ഉദ്‌ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തിൽ വിവിധ വകുപ്പ് മേധാവികളായ ഡോ. വി ജി പ്രശാന്ത്, സി ആർ ബിനുരാജ്, ഡോ.ദീപ കെ പി, ഹൃദ്യ ജി, സൂപ്രണ്ട് സി പി അരുൾ ദാസ് എന്നിവർ  സന്നിഹിതരായിരുന്നു. സുരേഷ് മേലേപ്പുറത്ത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *