KOYILANDY DIARY

The Perfect News Portal

ആർ.ടി. മാധവനെ അനുസ്മരിച്ചു

കൊയിലാണ്ടി: മുൻകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ആർ.ടി. മാധവൻ്റെ 11-ാം ചരമ വാർഷിക ദിനം ആചരിച്ചു. കോൺഗ്രസ്സ് നേതൃത്വത്തിൽ വിയ്യൂരിൽ നടന്ന അനുസ്മരണ സദസ്സ് ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, കൊയിലാണ്ടി സർവ്വീസ് കോ- ബാങ്ക് സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന  അദ്ദേഹം കലാ-സാംസ്കാരിക  മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു.

കാലത്ത് പുഷ്പാർച്ചനക്ക് ശേഷം നടന്ന പരിപാടിയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട് വിനോദ് കല്ല് വെട്ട് കുഴിക്കൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്.എ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.വി. സുധാകരൻ, പി. രത്ന വല്ലി, ദളിത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ വി.ടി. സുരേന്ദ്രൻ, ബ്ലോക്ക് ജന. സെക്രട്ടറി പി.ടി. ഉമേന്ദ്രൻ, സുനിൽകുമാർ വിയ്യൂർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പി.പി. നാണി, ജനാർദ്ദനൻ മാണിക്കോത്ത്, ടി.വി. പവിത്രൻ, വി.കെ. അശോകൻ, ശ്രുതി കരുവാണ്ടി, നാരായണി കെ ജ്യോതിസ്സ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *