KOYILANDY DIARY

The Perfect News Portal

ആരോഗ്യ പഞ്ചകം പദ്ധതിയും അനുമോദനസദസ്സും സംഘടിപ്പിച്ചു

കൊയിലാണ്ടി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ കൊയിലാണ്ടി ബ്ലോക്ക് യൂണിയന്‍ ആരോഗ്യ പഞ്ചകം പദ്ധതിയും അനുമോദനസദസ്സും സംഘടിപ്പിച്ചു. ജൈവശ്രീ ടോകസിന്‍ ഫ്രീ ഫുഡ് പ്രൊഡ്യൂസേഴ്‌സ് കമ്പനി സി.ഇ.ഒയും ജൈവ കൃഷി പ്രചാരകനുമായ കൊല്ലം പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം കാരണം വിഷലിപ്തമായി തീരുന്ന പഴങ്ങളും പച്ചക്കറികളുമുള്‍പ്പെടെയുള്ള ഭക്ഷണ വസ്തുക്കളെല്ലാം ആരോഗ്യത്തിന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ പ്രകൃതിയുടെ വരദാനമായി നമുക്ക് ലഭ്യമായിട്ടുള്ളതും ഏറെ പോഷകസമൃതവും ഔഷധഗുണവുമുള്ള ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനവും ഉപയോഗവുമാണ് ആരോഗ്യ പഞ്ചകം പദ്ധതിയുടെ ലക്ഷ്യവുമെന്നും ഇതിലൂടെ മലയാളികളുടെ ആഹാരശീലത്തില്‍ ഗുണപരമായ മാറ്റം വരുത്താനാണ് ജനശ്രീ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ഘട്ടമായി കൊയിലാണ്ടി ബ്ലോക്കിനു കീഴിലെ 500 വീടുകളില്‍ പപ്പായ, മുരിങ്ങ, കറിവേപ്പ്, ചീര, കാന്താരി മുളക് എന്നീ അഞ്ചിനങ്ങളാണ് കൃഷി ചെയ്യുന്നത്. പ്രസ്തുത തൈകളുടെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ വി.വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ജില്ലയിലെ മികച്ച മണ്ഡലം സഭയായി തിരഞ്ഞെടുക്കപ്പെട്ട ചേമഞ്ചേരി മണ്ഡലം സഭാ ഭാരവാഹികളെയും ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍.സുബ്രഹ്മണ്യം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

Advertisements

ബിജു കാവില്‍, എം.സതീഷ് കുമാര്‍, സി.പി.നിര്‍മ്മല, പി.രത്‌നവല്ലി, കെ.വിജയന്‍, ആലിക്കോയ പുതുശ്ശേരി, എന്‍.വി.വത്സന്‍, ബാബു കുനിയില്‍, പി.കെ.ശങ്കരന്‍, യു.രവീന്ദ്രന്‍, എ.കെ.ശ്രീധരന്‍. കെ.പി.ശ്രീശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *