KOYILANDY DIARY

The Perfect News Portal

ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ ജനങ്ങളെ ദുരിതത്തിലാക്കി

പേരാമ്പ്ര: അധികൃതര്‍ ആവശ്യത്തിനു സജീകരണങ്ങള്‍ ഒരുക്കാതെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ നടന്നത് ജനങ്ങളെ ദുരിതത്തിലാക്കി. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നു മുതല്‍ ആറ് വരെ വാര്‍ഡിലുള്ളവര്‍ക്കായിരുന്നു പഞ്ചായത്ത് ഹാളില്‍ കാര്‍ഡ് പുതുക്കാന്‍ സൗകര്യം ഒരുക്കിയത്.

രാവിലെ മുതല്‍ ജനങ്ങളുടെ നീണ്ട വരി പഞ്ചായത്തോഫീസിനു മുന്നിലും ബി.ആര്‍.സി അരികിലുമായി പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകളോളം പൊരിവെയിലത്ത് നിന്നതോടെ പലര്‍ക്കും അസ്വസ്ത അനുഭവപ്പെട്ടു. അതിനിടെ ഒരു സ്ത്രീ കുഴഞ്ഞു വീഴുകയുംചെയ്തു.

ആറു വാര്‍ഡുകളില്‍ നിന്നായി 1500 ഓളം പേരുടെ കാര്‍ഡാണ് പുതുക്കാന്‍ അവസരം ഒരുക്കിയതെങ്കിലും മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവരും പുതുക്കാന്‍ എത്തി. ഇതോടെയാണ് തിരക്ക് വര്‍ദ്ധിച്ചത്. എന്നാല്‍ ഇവരെ മടക്കി അയച്ചിരുന്നില്ല. കുടുംബശ്രീ മുഖാന്തരമാണ് കാര്‍ഡ് പുതുക്കല്‍ വിവരം ജനങ്ങളെ അറിയിച്ചത്. വൈകീട്ട് കഴിഞ്ഞിട്ടും 300 നു മുകളില്‍ പേര്‍ പഞ്ചായത്തോഫീസില്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *