KOYILANDY DIARY

The Perfect News Portal

ആയുര്‍വേദ-നേത്രരോഗ വിദഗ്ധന്‍ ഡോ.എന്‍. പി. പി നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ.എന്‍ പി. പി. നമ്പൂതിരി (69) അന്തരിച്ചു. ഭാരതത്തിന്റെ തനത് ചികിത്സാ ശാസ്ത്രമായ ആയുര്‍വേദത്തിലെ നേത്രചികിത്സാ വിഭാഗമായ ശാലാക്യതന്ത്രത്തിന് അമൂല്യ സംഭാവന നല്‍കിയ വൈദ്യപ്രതിഭയായിരുന്നു എന്‍പിപി നമ്പൂതിരി.

1980-ല്‍ കണ്ണൂരിലെ മാലൂരില്‍ ഡോ. എന്‍ പി പി നമ്പൂതിരി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. അതിനുമുമ്പേ കൂത്താട്ടുകുളത്തും കോട്ടയം കുറുപ്പന്തറയിലും ഡോക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ സംസ്കൃതവും ആയുര്‍വേദവുമെല്ലാം അദ്ദേഹം പഠിച്ചു.

തൊടുപുഴ കാരിക്കോട്ടെത്തുന്നതോടെയാണ് നേത്ര ചികിത്സയിലേക്ക് തിരിയുന്നത്. അന്ന് ആയുര്‍വേദത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ രണ്ടോ മൂന്നോ സ്പെഷ്യലിസ്റ്റുകളില്‍ ഒരാളായിരുന്നു എന്‍ പി. പി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *