KOYILANDY DIARY

The Perfect News Portal

ആദിവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

മുക്കം: കാരശ്ശേരി പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ആദിവാസികള്‍ക്കായി പാറത്തോട് സബ് സെന്ററില്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. ഗോത്രസഞ്ജീവനി എന്ന പേരില്‍ നടത്തിയ ക്യാമ്ബ് എംഎല്‍എ ജോര്‍ജ്ജ് എം.തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അദ്ധ്യക്ഷനായി.

കോഴിക്കോട് ഗൈനക്കോളജി ആന്‍ഡ് ഒബ്സ്ട്രക്റ്റിക്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ഡോ. ജ്യോതി ചന്ദ്രന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനയും, ഇന്ത്യന്‍ ഡെന്റല്‍ അസ്സോസിയേഷന്‍ മലബാര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ദന്തപരിശോധനയും നടത്തി. സൗജന്യ മരുന്നു വിതരണവുമുണ്ടായിരുന്നു. ഇരുനൂറോളം പേര്‍ പരിശോധനക്കെത്തി.

വൈസ് പ്രസിഡന്റ് വി.പി.ജമീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ലിസി സ്കറിയ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള കുമാരനല്ലൂര്‍, പഞ്ചായത്തംഗങ്ങളായ ഐഷ ലത, സുനില, ഡെപ്യൂട്ടി ഡി.എം.ഒ രവികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.മനുലാല്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജ്കമാര്‍ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *