KOYILANDY DIARY

The Perfect News Portal

അറബ് ഫാഷന്‍ വീക്ക് സൗദി അറേബ്യയില്‍

റിയാദ്: മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ. സ്ത്രീ ശാക്തീകരണത്തിനും സ്വകാര്യമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും കിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്മാന്‍ നിരവധി കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

മാര്‍ച്ചില്‍ നടക്കുന്ന അറബ് ഫാഷന്‍ വീക്ക് ഇപ്രാവശ്യം സൗദി അറേബ്യയിലെ റിയാദില്‍ നടക്കുമെന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഫാഷന്‍ കൗണ്‍സില്‍ അറിയിച്ചു. മാര്‍ച്ച്‌ 26 മുതല്‍ 31 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ഇതിന്റെ രണ്ടാം ഷെഡ്യൂള്‍ നടക്കും.

ഇറാഖി ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് സഹ ഹദീദ് രൂപകല്പന ചെയ്ത അപ്പെക്സ് സെന്ററിലാണ് അറബ് ഫാഷന്‍ വീക്ക് സംഘടിപ്പിക്കുക.

Advertisements

ഇക്കഴിഞ്ഞ ഡിസംബറിലാണ് അറബ് ഫാഷന്‍ കൗണ്‍സില്‍ റിയാദില്‍ അവരുടെ ഓഫീസ് തുറന്നത്. സൗദി രാജകുമാരി നൂറ ബിന്ത് ഫൈസല്‍ അല്‍ സൗദിനെയാണ് ഇതിന്റെ പ്രസിഡന്റായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *