KOYILANDY DIARY

The Perfect News Portal

അന്യോന്യം ഒന്നാം വാര്‍ഷിഘോഷം

കൊയിലാണ്ടി> ചേമഞ്ചേരി തൂവക്കോട് ഒരു വര്‍ഷമായി പ്രവര്‍ചത്തിച്ചുകൊണ്ടിരിക്കുന്ന അന്യോന്യം സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. തൂവക്കോട് നടനപ്രഭ നഗറില്‍ നടന്ന വാര്‍ഷികാഘോഷം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയം, രക്തദാന ക്യാമ്പ്, അവയവദാന സമ്മത പത്രം സമര്‍പ്പണം, സെമിനാര്‍, വീഡിയോ പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചു. അന്യോന്യം പ്രസിഡന്റ് കൊയമ്പുറത്ത് ഗംഗാധരന്‍ സമ്മത പത്രം സമര്‍പ്പിച്ചു. ഡോ: എം.കെ കൃപാല്‍, കെ.കെ.എം ഹനീഫ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എം വേലായുധന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാലിനി ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ തീയ്യക്കണ്ടി ഉണ്ണി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ എളവനക്കണ്ടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സെക്രട്ടറി ആനന്ദന്‍ എം.കെ സ്വാഗതവും ട്രഷറര്‍ എം.കെ ലതേഷ് നന്ദിയും പറഞ്ഞു.