KOYILANDY DIARY

The Perfect News Portal

അടച്ചിട്ട വീട്ടില്‍ മോഷണം; പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു

ഫറോക്ക്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചെറുവണ്ണൂര്‍ ടി.പി. റോഡിന് സമീപം താമസിക്കുന്ന ചെരാല്‍ പ്രമീളയുടെ വീട്ടില്‍ കവര്‍ച്ച. നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 8500 രൂപയും മോഷണം പോയി.

വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. അടച്ചിട്ട വീട് കുത്തിത്തുറന്ന് അകത്ത് കയറി ഇരുനില വീടിന്റെ താഴെത്തെ നിലയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് കൗണ്‍സിലര്‍ പ്രമീളയും ഭര്‍ത്താവ് വിമുക്തഭടനായ ബാലകൃഷ്ണനും കുടുംബവും ഷൊര്‍ണൂരില്‍ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങുകള്‍ക്കായി പോയത്. ശനിയാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

Advertisements

അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. താഴെത്തെ രണ്ടു കിടപ്പുമുറികളിലേയും അലമാരകള്‍ തുറന്നാണ് പേഴ്‌സുകളിലും വസ്ത്രങ്ങള്‍ക്കിടയിലും സൂക്ഷിച്ചിരുന്ന ഒരു പവന്‍ വീതമുള്ള മാല, പേരക്കുട്ടിയുടെ അരഞ്ഞാണം, അരപ്പവന്‍ വീതമുള്ള വള, പ്രമീളയുടെയും മരുമകളുടെയും മൂന്നു കമ്മലുകള്‍ എന്നിവ മോഷ്ടിച്ചത്. അലമാരകള്‍ പൂട്ടിയിരുന്നില്ല. ഇതിലെ വസ്ത്രങ്ങളും മറ്റു വസ്തുക്കളുമെല്ലാം വാരിവലിച്ച്‌ നിലത്തിട്ട നിലയിലായിരുന്നു. എസ്.ഐ. കൈലാസ്!നാഥിന്റെ നേതൃത്വത്തില്‍ നല്ലളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *