KOYILANDY DIARY

The Perfect News Portal

അക്കാദമിക പ്ലാൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഗവ: ഫിഷറീസ് യു.പി സ്‌ക്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ “വിദ്യാനിധി” ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. ജവഹർ മനോഹർ പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി കനക അദ്ധ്യക്ഷത വഹിച്ചു. മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുളള സർട്ടിഫിക്കറ്റ് വി.എം രാജീവൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് വി.കെ ശെൽവരാജ്, പ്രധാനാധ്യാപകൻ കെ.ടി രമേശൻ, ഇ. ശിവദാസൻ, ആർ. ഉഷാകുമാരി, യു. ഷമീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *