KOYILANDY DIARY.COM

The Perfect News Portal

ഷെഫിന്‍ ജഹാന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ഡല്‍ഹി: ഹാദിയയുമായുള്ള ഷെഫിന്‍ ജഹാന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

വിവാഹം നിയമപരമെന്ന് പരമോന്നത കോടതി അസന്നിഗ്ദമായി വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച്‌ ഹൈക്കോടതി എങ്ങനെയാണ് വിവാഹം റദ്ദാക്കുകയെന്നും സുപ്രീംകോടതി ചോദിച്ചു.

വിവാഹം റദ്ദാക്കാനുള്ള അവകാശം കോടതിക്കില്ലെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നേരത്തെ തന്നെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.

അതേസമയം, വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍ഐഎക്ക് അന്വേഷണം തുടരാം. കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം മെയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!