ലിനി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കല്ലോട് ലിനി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. കല്ലോടുള്ള പേരാമ്പ്ര താലൂക്കാശുപത്രിയിൽ ജോലി ചെയ്യവെയാണ് നിപ ബാധിച്ച് ലിനി അകാലത്തിൽ വിട പറഞ്ഞത്. പിന്നീട് ആശുപത്രിക്കടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ലിനിയുടെ ഓർമയ്ക്കായി കൂടുതൽ സൗകര്യങ്ങളോടെ പുനർനിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, വൈസ് പ്രസിഡണ്ട് കെ.എം. റീന, സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ലിസി, പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, കെ. അമ്പിളി, കെ.എൻ. ശാരദ, താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. ഷാമിൻ തുടങ്ങിയവർ സംസാരിച്ചു. ലിനിയുടെ ഭർത്താവ് സജീഷും മക്കളും പരിപാടിയിൽ പങ്കെടുത്തു.


