KOYILANDY DIARY

The Perfect News Portal

മാവേലി വേഷത്തിൽ പുരുഷാധിപത്യം തകർത്ത് പെണ്ണൊരുത്തി

കൊയിലാണ്ടി: മാവേലി വേഷത്തിൽ പുരുഷാധിപത്യം തകർത്ത് പെണ്ണൊരുത്തി.. ഓണാഘോഷ പരിപാടിയിൽ മാവേലി വേഷം കെട്ടി യുവതിയും. കുടുംബശ്രീ ഹോം ഷോപ്പ് സംഘടിപ്പിച്ച “അത്തപ്പൂമഴ” ഓണാഘോഷ പരിപാടിയിലാണ് നടുവണ്ണൂർ കോട്ടൂർ നെല്ല്യാശ്ശേരി സുനിത മാവേലി വേഷം ധരിച്ചെത്തി സദസ്യരുടെ ശ്രദ്ധ നേടിയത്. കുടവയറുള്ള പുരുഷന്മാർ മാത്രം കുത്തകയാക്കിവെച്ച മാവേലി വേഷത്തിന്റെ പുനരാവിഷ്കരണത്തിലൂടെ സുനിത സ്ത്രീ ശാക്തീകരണത്തിന്റെ പഴയ മുഖം പൊളിച്ചടക്കുകയായിരുന്നു.

നേരത്തെ കോട്ടുർപഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിലും സുനിതയുടെ മാവേലി വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതൽ ഡാൻസ് – നാടകരംഗങ്ങളിൽ ഈ കലാകരി സജീവമായിരുന്നു. രണ്ട് വർഷമായി ഓണാഘോഷത്തോടനുബന്ധിച്ച് സുനിത മാവേലി വേഷമണിഞ്ഞു വരുന്നു. കുടുംബശ്രീ ഹോം ഷോപ്പിൻ്റെ കന്നൂര് ഓഫീസിലെ ജീവനക്കാരിയും കലാരംഗത്തെ പ്രശസ്തനായ നെല്ല്യാശ്ശേരി ബാലകഷ്ണന്റെ മകളുമാണ് പുതുമയുടെ ഈ പെൺകരുത്ത്. ഭർത്താവ് വിമുക്തഭടൻ സ്റ്റേറ്റ് ഫാം കോർപ്പറേഷനിൽ കൊല്ലത്ത് പ്രവർത്തിക്കുന്നു. ശ്രീഹരി, ശ്രീരശ്മി മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *