KOYILANDY DIARY.COM

The Perfect News Portal

മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ തീകൊളുത്തി

തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിയെ (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇയാൾ ദീർഘകാലമായി മദ്യത്തിന് അടിമയാണെന്നും മാനസികരോഗത്തിന് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടോടെയാണ് മനോജ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

Share news
error: Content is protected !!