കൊയിലാണ്ടി ഹാർബറിനോടനുബന്ധിച്ച് ഓവുചാൽ നിർമ്മിക്കുന്നതിന് 22.30 ലക്ഷം അനുവദിച്ചതായി MLA അറിയിച്ചു

കൊയിലാണ്ടി ഹാർബറിനോടനുബന്ധിച്ച് ഓവുചാൽ നിർമ്മിക്കുന്നതിന് 22.30 ലക്ഷം അനുവദിച്ചതായി കാനത്തിൽ ജമീല MLA അറിയിച്ചു. ഹാർബറിന്റെ വിവിധ ഭാഗങ്ങളിലായി മലിനജലം കെട്ടിക്കിടക്കുകയും പാരിസ്ഥിതിക പ്രശനങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് അടിയന്തരമായി ഓവുചാൽ നിർമ്മിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. കാനത്തിൽ ജമീല സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നേരിട്ട് കത്തി നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി കസ്റ്റംസ് റോഡ് മുതൽ ഫിഷിംഗ് ഹാർബർ വരെയുള്ള ഓവുചാൽ ദീർഘിപ്പിക്കുന്നതിന് 22.30 ലക്ഷം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ടെണ്ടർ ഉൾപ്പെടെയുള്ള മററ് കാര്യങ്ങൾ അടിയന്തരമായി പൂർത്തിയാക്കി ഓവുചാൽ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുമെന്നും എം.എൽ.എ. അറിയിച്ചു.

