KOYILANDY DIARY.COM

The Perfect News Portal

ഫയര്‍ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനായ യുവാവ് അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഡ്യൂട്ടിയ്ക്ക് വരുന്നതിനിടെ വിമാനത്താവളത്തിലെ ഫയര്‍ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനായ യുവാവ് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്റ്റി ടെക്നീഷ്യനായ പുനലൂര്‍ തെന്‍മല മാമ്ബഴത്തറ ലാലിഭവനില്‍ (ചരുവിള വീട്) ലാലുവാണ് (25) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ബൈപ്പാസില്‍ ചാക്ക സതീന്ദ്ര ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. ലാലു സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മിനിബസ് ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ലാലുവിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ രണ്ടര വര്‍ഷമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനാണ് ലാലു. ആഴ്ചയില്‍ മൂന്നുദിവസമാണ് ഇവിടെ ഡ്യൂട്ടി. അതിനാല്‍ തെന്‍മലയിലെ വീട്ടില്‍ നിന്ന് വന്നു പോകുകയായിരുന്നു. സാധാരണ ബസിലാണ് ജോലിക്ക് വന്നുപോയിരുന്നത്. ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ വീടിന് സമീപത്ത് നിന്ന് രാത്രി ബസില്ലാത്തതിനാലാണ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് വന്നത്.

അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പാപ്പന്‍ പിതാവും ലാലി മാതാവുമാണ്. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ട്രാഫിക് പൊലീസ് കേസെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!