KOYILANDY DIARY.COM

The Perfect News Portal

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവം: പോലീസ് അന്വേഷണം ഊർജിതമാക്കി

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവം പോലീസ് അന്വേഷണം ഊർജിതമാക്കി. ഏപ്രിൽ 29 ന് വീട്ടിൽ നിന്നും, സ്കൂളിലെക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തിക്കോടി സ്വദേശിയായ സനൽ എന്ന ആളോടൊപ്പം പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. സ്വകാര്യ ബസ്സ് ഡ്രൈവറാണെന്ന് പോലീസിന് വിവരം ലഭിച്ചു..

വിദ്യാർത്ഥിനിയുടെയും, യുവാവിൻ്റെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബസ് ഉടമയിൽ നിന്നും പണം വാങ്ങിയതായും വിവരം കിട്ടിയിട്ടുണ്ട്. സനലിൻ്റ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നുണ്ട്. റുറൽ എസ്. പി. ഡോ. എ. ശ്രീനിവാസൻ്റെ നിർദ്ദേശ പ്രകാരം, ക്രൈംബ്രാഞ്ച് റൂറൽ ജില്ലാ ഡി.വൈഎസ്.പി. ആർ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അത്തോളി സി.ഐ. പി.കെ. ജിതേഷിൻ്റെ നേതൃത്വത്തിൽ എസ്. ഐ. ടി. കെ. സുരേഷ് കുമാർ, എസ്.എസ്.പി.ഒ. ലിയ. എൻ കെ., സി.പി.ഒ., സി.കെ. ലനീഷ്, സി ബ്രാഞ്ച് എസ്.ഐമാരായ പി.പി മോഹനകൃഷ്ണൻ, എം.പി. ശ്യാം, ജി.എൽ. സന്തോഷ്, സൈബർ സെൽ എസ്.ഐ. പി.കെ. സത്യൻ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!