KOYILANDY DIARY

The Perfect News Portal

നാല്പതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ നാല്പതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മെയ് 8ന് നടക്കും. രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ നടത്തപ്പെടുന്ന യാത്രയയപ്പ് സമ്മേളനം വൈകീട്ട് 4.30 PM ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോഴിക്കോട് പാർലമെൻറ് അംഗം എം കെ രാഘവൻ മുഖ്യാതിഥിയായിരിക്കും.

വിരമിക്കുന്ന അധ്യാപകരെ താമരശ്ശേരി ഡിഇഒയുടെ ചുമതല വഹിക്കുന്ന ബൈജു സി ആദരിക്കും. രാവിലെ 10 മണിക്ക് സ്കൂളിലെ വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് രാത്രി 9.30 ന് കോഴിക്കോട് നാന്തല കൂട്ടം അവതരിപ്പിക്കുന്ന വാമൊഴി ചിന്ത് നാടൻ പാട്ടുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *