KOYILANDY DIARY.COM

The Perfect News Portal

തെന്നിന്ത്യന്‍ സിനിമാ താരം ശ്രീയാ ശരണ്‍ വിവാഹിതയായി

തെന്നിന്ത്യന്‍ സിനിമാ താരം ശ്രീയാ ശരണ്‍ വിവാഹിതയായി. മുംബൈയില്‍ വെച്ച്‌ രഹസ്യമായിട്ടായിരുന്നു വിവാഹം. നടിയുടെ കാമുകനായ റഷ്യന്‍ സ്വദേശി ആേ്രന്ദ കോഷിവാണ് താരത്തെ മിന്നുകെട്ടി സ്വന്തമാക്കിയത്. മാര്‍ച്ച്‌ 12ന് മുംബൈയില്‍ വെച്ച്‌ അതീവ രഹസ്യമായാണ് ഇരുവരും വിവാഹിതരായത്.

ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായ ശ്രിയ ശരണ്‍ രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയിലും കാസനോവയിലും.

അതേസമയം വിവാഹത്തെ കുറിച്ച പ്രതികരിക്കാന്‍ ശ്രിയ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യന്‍ വ്യവസായിയാണ് കൊഷീവ്. റഷ്യില്‍ നരവധി റസ്റ്റൊറന്റുകള്‍ നടത്തുന്ന ഇയാള്‍ക്ക് 2015ല്‍ മികച്ച യുവ സംരംഭകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!