ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് നടത്തി
കൊയിലാണ്ടി: GVHSS വി.എച്ച്.എസ്.സി സപ്തദിന ക്യാമ്പിൻ്റെ “വർഷം 2022” ൻ്റ ഭാഗമായി എൻ.എസ്.എസ്.വളണ്ടിയർമാർ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വി എച്ച്.എസ്.സി.വിഭാഗം പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ക്യാമ്പ് ഓഫീസർ പി.സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി പൊതു ജനങ്ങൾ ക്യാമ്പിൽ പരിശോധയ്ക്കായി എത്തിയിരുന്നു.