ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

കുവൈത്ത് സിറ്റി: ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. കുവൈത്തിലെ ഫ്രന്‍ഡ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എസ്ക്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) നല്കുന്ന 14-മത് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന് മാസ്റ്ററാണ് അവാര്‍ഡ് സമ്മാനിച്ചത്. കാനായി യമുനാതീരം ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങ് നടന്നത്.


ടി. ഐ മധുസൂദനന് എം.എല്‍.എ, കെ. കെ. ആര് വെങ്ങര, പയ്യന്നൂര്‍ നഗരസഭാ ചെയര്പെഴ്സന് കെ. വി ലളിത, ടി. വി. രാജേഷ്, കെ. ബ്രിജേഷ് കുമാര്‍, കെ.രഞ്ജിത്ത്, ദിനകരന് കൊമ്ബിലാത്ത്, ചന്ദ്രമോഹന് കണ്ണൂര്‍, ഗിരിമന്ദിരം ശശികുമാര്‍, ഐ. വി ദിനേശ് എന്നിവര്‍ സംസാരിച്ചു. കൈതപ്രത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ചന്ദ്രമോഹന് കണ്ണൂര്‍ നയിച്ച ഗാനസന്ധ്യയും ചടങ്ങില്‍ അരങ്ങേറി.


