KOYILANDY DIARY

The Perfect News Portal

“സ്നേഹ സ്പർശം” 2022

കോഴിക്കോട്: സൈനികരുടെ സംഘടനയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് & കെയർ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ധീരജവാൻ സുധിൽ പ്രസാദ് നഗറിൽ (വടകര മുൻസിപ്പൽ പാർക്ക്‌) വെച്ച്  സ്നേഹസ്പർശം 2022 എന്ന പേരിൽ നടത്തുന്നു. അഞ്ചു വിളക്ക് ഗാന്ധി പ്രതിമയിൽ മാല ചാർത്തിയ ശേഷം ബൈക്ക് റാലിയോടെ ആരംഭിക്കുന്ന വിളംബര ജാഥ മുൻസിപ്പൽ പാർക്കിൽ അവസാനിക്കും.

പാർക്കിൽ നടക്കുന്ന ചടങ്ങ് BSF deputy commandant പ്രസാദ് പതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് മണ്മറഞ്ഞ ധീരജവാന്മാർക്ക് പുഷ്പാർച്ചന,  മുതിർന്ന ധീരജവാന്മാരെ ആദരിക്കുകയും നിരാലംബരായവർക്ക്  സാമ്പത്തിക സഹായം നൽകുകയും കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ സംഘടനയിലെ മെമ്പർമാരുടെ മക്കളെയും സഹോദരങ്ങളെയും അനുമോദിക്കും.

സ്നേഹസ്പർശം 2022 പത്മശ്രീ ശ്രീമതി മീനാക്ഷി അമ്മ ഉദ്ഘാടനം ചെയ്യും. വടകര  തഹസീൽദാർ ശ്രീ. പ്രസിൽകെ കെ,വടകര  ഇൻസ്പെക്ടർ ഓഫ് പോലീസ് ജിജീഷ് പി. കെ, സംസ്ഥാന ഫോക്ക്ലോർ അവാർഡ് ജേതാവ് നാണു ആശാൻ പാട്ടുപുരയും സംഘടനയുടെ  മെമ്പർമാരും കുടുംബാഗങ്ങളും നാട്ടുകാരും പങ്കെടുക്കും.

Advertisements

Leave a Reply

Your email address will not be published.