കൊല്ലം മന്ദമംഗലത്ത് വീട്ടിൽ നടത്തിയ റെയിഡിൽ വൻ വ്യാജവാറ്റ് ശേഖരം പിടികൂടി. സ്ത്രീ അറസ്റ്റിൽ
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം മന്ദമംഗലത്ത് എക്സൈസ് സംഘം വീട്ടിൽ നടത്തിയ റെയിഡിൽ വൻ വ്യാജ വാറ്റ് ശേഖരം പിടികൂടി. സ്ത്രീ അറസ്റ്റിൽ. പ്രീജ ശ്രീലകം എന്ന സ്ത്രീയാണ് പിടിയിലായത്. പരിശോധനയിൽ 600 ലിറ്റർ വാഷ്, 50 ലിറ്റർ സ്പെന്റ് വാഷ്, 20 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ, ചാരായം ബോട്ടിൽ ചെയ്യാനായി സൂക്ഷിച്ചിരുന്ന അറുപതോളം പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കണ്ടെടുത്തു. ഇന്നലെ സന്ധ്യയോടെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടർന്നു. കഴിഞ്ഞ കുറേ കാലങ്ങലായി നാട്ടുകാർക്ക് സംശയം തോന്നാത്ത വിധം അതീവ രഹസ്യമായി വീട്ടിൽ വ്യാജ വാറ്റ് നടത്തിവരുന്നതായാണ് അറിയുന്നത്.
Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം
കോഴിക്കോട് എക്സൈസ് ഡിവിഷൻ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വെകീട്ട് കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടി, കൊയിലാണ്ടി, ആനക്കുളം, മന്ദമംഗലം ഭാഗത്ത്, നടത്തിയ പരിശോധനയിൽ പ്രീജ ശ്രീലകം എന്നവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. അബ്കാരി ആക്ട് പ്രകാരം പ്രീജയെ പ്രതിയാക്കി അബ്കാരി കേസ്സെടുത്തു.
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ജി. ബിനുഗോപാൽ പ്രിവന്റീവ് ഓഫീസർ കെ. എ ജയരാജൻ, അജയകുമാർ N, ബാബു പി, സിവിൽ എക്സൈസ് ഓഫീസർ വിചിത്രൻ, സോനേഷ്കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, ബി.എൻ,എം.എ ശ്രീജില, ഡ്രൈവർ മുബഷീർ എന്നിവർ ഉണ്ടായിരുന്നു.