KOYILANDY DIARY

The Perfect News Portal

സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ41 ാം ജയം

ദോഹ: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ41 ാംജയത്തോടെ സാനിയ-ഹിംഗിസ് സഖ്യം ഖത്തര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ചൈനയുടെ യി ഫാന്‍ സു-സൈസായ് ഷെംഗ് സഖ്യത്തെ മൂന്നു സെറ്റ് നീണ്ട് പോരാട്ടത്തില്‍ കീഴടക്കിയാണ് ഇന്തോ-സ്വിസ് സഖ്യം അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-4, 4-6, 10-4. മത്സരം ഒരു മണിക്കൂറും 24 മിനിറ്റും നീണ്ടു.സാനിയ-ഹിംഗിസ് സഖ്യം ഈ വര്‍ഷം മാത്രം നാലു കിരീടങ്ങളാണ് ഷോക്കേസിലെത്തിച്ചത്.