കൊയിലാണ്ടി: കാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ച ധീരജവാന് സുബിനേഷിന്റെ ചേലിയയിലെ വീട്ടില്‍ ഐ.സി.എസ് സ്കൂള്‍ സ്കൗട്ട്സ് ഗൈഡ്സ് അംഗങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനാധ്യാപകന് കെ. ഇബ്രാഹിം, എം. ഗോപാലന്, കെ. ശ്രീധരന്, പി.കെ. പ്രേമലത, ടി. ശ്രീജ എന്നിവര്‍ നേതൃത്വം നല്കി.