മക്കയിൽ മരിച്ചവരുടെ എണ്ണം 107 ആയി; 250തിൽ അധികം പേർക്ക് പരിക്ക്
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പത്ത് ദിവസം മാത്രം അവശേഷിക്കെ മക്ക മസ്ജിദുൽ ഹറാമിൽ ക്രെയിനുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 107 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റവർ 250ൽ അധികം പേർ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ മരണസംഖ്യ വീണ്ടും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. മരിച്ചവരിൽ ഒരു മലയാളി ഉണ്ടെന്ന വിവരം പുറത്തുവന്നിട്ടു